കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 10145 പേര്‍ക്ക്, ആന്ധ്രയില്‍ 6242 പുതിയ രോഗികള്‍

ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10145 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 640661 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9286 ആയി ഉയര്‍ന്നു. നിലവില്‍ 115574 ആക്ടീവ് കേസുകളാണ് ഉള്ളത്.


തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്5489 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 619996 ആയി ഉയര്‍ന്നു. 66 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9784 ആയി ഉയര്‍ന്നു. നിലവില്‍ 46120 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 564092 പേരാണ് രോഗമുക്തി നേടിയത്.


അതേസമയം ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6242 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 719256 ആയി ഉയര്‍ന്നു. 40 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖഅയ 5981 ആയി ഉയര്‍ന്നു. നിലവില്‍ 54400 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version