ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13702 പേര്‍ക്ക്, മരണസംഖ്യ 38000 കടന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷ്ത്തിലേക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 2683 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 290613 ആയി ഉയര്‍ന്നു. 38 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5510 ആയി ഉയര്‍ന്നു. നിലവില്‍ 24753 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13702 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1443409 ആയി ഉയര്‍ന്നു. 326 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38084 ആയി ഉയര്‍ന്നു.

അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 15048 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1149603 ആയി ഉയര്‍ന്നു. നിലവില്‍ 255281 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version