പ്രശസ്ത ഷൂട്ടിങ് താരം ശ്രേയസിസിങ് ബിജെപിയില്‍; ബിഹാര്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും

ന്യൂഡല്‍ഹി : പ്രശസ്ത ഷൂട്ടിങ് താരം ശ്രേയസിസിങ് ബി.ജെ.പി.യില്‍. ചന്ദ്രശേഖര്‍-വാജ്‌പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി. ബിഹാര്‍ നിയമസഭാ തിരഞ്ഞടുപ്പില്‍ ശ്രേയസി ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.

ഞായറാഴ്ച വൈകീട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടിയധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കി ബിജെപിയിലേക്ക് ക്ഷണിച്ചത്. ബിഹാറിലെ ജാമുയി ജില്ലയിലെ ഗിധാവുര്‍ സ്വദേശിനിയാണ് ദ്വിഗ് വിജയ് സിങ്ങിന്റെ മകളായ ശ്രേയസി.

2018-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. ആ വര്‍ഷം തന്നെ അര്‍ജുന അവാര്‍ഡും ലഭിച്ചു. പിതാവ് ദിഗ്വിജയ് സിങ് ദേശീയ റൈഫിള്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

Exit mobile version