ബുലന്ദ്ഷഹര്‍ കലാപം; മുഖ്യപ്രതി അറസ്റ്റിലായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പോലീസ്

കൂടാതെ പശുവിനെ കൊന്നുവെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ട് കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി

ന്യൂഡല്‍ഹി: ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റിലായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പോലീസ്. ബജ്റംഗ്ദള്‍ നേതാവായ യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച് സായാന സബ് ഇന്‍സ്പെക്ടര്‍ കിരണ്‍പാല്‍ സിംഗ് രംഗത്തെത്തി.

കൂടാതെ പശുവിനെ കൊന്നുവെന്ന പരാതിയില്‍ അറസ്റ്റിലായ രണ്ട് കുട്ടികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പശുവിന്റെ ജഡം കണ്ടെടുക്കുമ്പോള്‍ 48 മണിക്കൂര്‍ പഴക്കമുണ്ടായിരുന്നതായി പോലീസ്. പറയുന്നു.

പശുവിനെ കശാപ്പ് ചെയ്തത് എവിടെ വെച്ചാണ്, കലാപകാരികള്‍ ആസൂത്രിതമായി പശുക്കളുടെ അവശിഷ്ടം മറ്റ് എവിടെ നിന്നെങ്കിലും എത്തിച്ചതാണോ എന്നും അന്വേഷിക്കും. അക്രമം ആസൂത്രിതമാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് കള്ളക്കളി കളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version