കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് മന്ത്രി മരിച്ചു; അന്ത്യം കൊവിഡ് നെഗറ്റീവായതിന്റെ അടുത്ത ദിവസം

റാഞ്ചി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മന്ത്രി മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23-നാണ് ഹുസ്സൈന്‍ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയ സംബന്ധമായതും മറ്റുമുള്ള രോഗങ്ങളുണ്ടായിരുന്ന ആളാണ് ഹുസ്സൈന്‍ അന്‍സാരി. കൊവിഡ് നെഗറ്റീവയതിന്റെ അടുത്ത ദിവസമാണ് അദ്ദേഹം മരണപ്പെട്ടത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചാ നേതാവായ ഹുസ്സൈന്‍ അന്‍സാരി നാലു തവണയായി മധുപുര്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. മന്ത്രിയുടെ മരണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Exit mobile version