ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിട്ടുണ്ടാകില്ല, ബിജെപി ഭിന്നിപ്പിക്കുന്ന അജണ്ടകളുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ രാജ്യം പല ഭാഗങ്ങളായി മാറും; ഫറൂഖ് അബ്ദുള്ള

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ സഹിഷ്ണുത ഉള്ളവനാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദ്ദേഹം ഉപദേശം നല്‍കി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു ആദ്യമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ ഭിന്നിപ്പിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമെന്ന് അദ്ദേഹം കരുതിട്ടുണ്ടാകില്ലെന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചത് ബ്രിട്ടീഷുകാരാണ്. ബിജെപിയും ഭിന്നിപ്പിക്കുന്ന അജണ്ടകളുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ രാജ്യം പല ഭാഗങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീരാമന്‍ തങ്ങളുടെതെന്നാണ് ബിജെപിയുടെ വാദം, എന്നാല്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നത് ഹിന്ദുക്കളുടേത് മാത്രമല്ല, രാമന്‍ എല്ലാവരുടെയും ദൈവമാണെന്നാണെന്നും നെഹ്റു കാരണമാണ് രാജ്യം ഇപ്പോള്‍ ഐക്യത്തോടെ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ പോലെ സഹിഷ്ണുത ഉള്ളവനാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അദ്ദേഹം ഉപദേശം നല്‍കി. നരേന്ദ്ര മോഡി രാജ്യത്തിന്റെ ഭരണാധികാരിയാണ്. അദ്ദേഹം ആ സ്ഥാനത്തിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ഫറൂഖ് അബ്ദുളള കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഈ രാജ്യം ഭരിക്കണമെങ്കില്‍ മോഡി സാഹിബ് സഹിഷ്ണുത പഠിച്ച് ജനങ്ങളുടെ മനസ്സില്‍ ഇടം നേടണം. ജനങ്ങളെയെല്ലാം ഒത്തൊരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരണം. വാജ്‌പേയിയെ പോലെ മോഡി സഹിഷ്ണുതയുളളവനായി മാറണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Exit mobile version