കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 8655 പേര്‍ക്ക്, 24 മണിക്കൂറിനിടെ 86 മരണം

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8655 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 557212 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8417 ആയി ഉയര്‍ന്നു. നിലവില്‍ 98474 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 450302 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,679 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 5,69,370 ആയി.72 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 9,148 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 46,386 പേരാണ് ചികിത്സയിലുള്ളത്.

ആന്ധ്രാപ്രദേശിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച്. നിലവില്‍ ചികിത്സയിലുള്ളത് 67,683 പേരാണ്. 5,88,169 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 5,606 പേര്‍ മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version