രാജസ്ഥാനും തെലങ്കാനയും ജനവിധി തേടും..! ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടം നിര്‍ണായകം

തെലങ്കാന: രാജസ്ഥാനും തെലങ്കാനയും ജനവിധി തേടും. ഈ കടുത്ത പോരാട്ടം കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമാണ് ഇതെന്നും ശ്രദ്ധേയമാണ്.

രാജസ്ഥാനിലെ നാലു കോടി 72ലക്ഷം വോട്ടര്‍മാരും തെലങ്കാനയിലെ രണ്ടു കോടി 73 ലക്ഷം പേരും ബൂത്തിലേക്ക്. രാജസ്ഥാനിലെ ഇരുന്നൂറില്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് രാംഗഡ് മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടിവച്ചു. ഓരോ അഞ്ചുവര്‍ഷവും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ മാറ്റി പരീക്ഷിക്കുന്നവരാണ് രാജസ്ഥാനികള്‍. ബിജെപി സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധവികാരം പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേട്ടമാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രംഗത്തിറക്കി അവസാന ദിവസങ്ങളില്‍ മല്‍സരം ഇഞ്ചോടിഞ്ച് എന്ന അവസ്ഥയിലെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചുവിട്ട കെ ചന്ദ്രശേഖര്‍ റാവുവിന് അധികാരത്തുടര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ടിഡിപിയും കൈക്കോര്‍ത്ത് മഹാകൂട്ടമി രൂപീകരിച്ചത് ടിആര്‍എസിന് വെല്ലുവിളിയായി.

Exit mobile version