സർക്കാർ ആശുപത്രിയിലെ ഐസിയുവിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികൾ മരിച്ചു; തമിഴ്‌നാട്ടിൽ പ്രതിഷേധം

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഗുരുതര രോഗികൾ ചികിത്സയിൽ കഴിയുന്ന ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ച് രണ്ട് പേർ മരിച്ചു. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. തിരുപ്പൂർ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിക്ക് മുന്നിൽ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.

അതേസമയം, അറ്റകുറ്റപണിക്കിടെ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Exit mobile version