2019 അവസാനം വരെ മോഡി സന്ദർശിച്ചത് 58 രാജ്യങ്ങൾ; ചെലവിട്ടത് 517.8 കോടി രൂപയെന്ന് വി മുരളീധരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഭരണ കാലയളവിൽ സന്ദർശിച്ചത് 58 രാജ്യങ്ങളെന്ന് കേന്ദ്ര സർക്കാർ. 2015 മുതൽ 2019 നവംബർ വരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചത് 58 രാജ്യങ്ങളെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി 517.82 കോടി രൂപ ചിലവായതായും വി മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയിൽ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി വിശദീകരിച്ച്.

ഇക്കാലയളവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അഞ്ചുതവണ വീതം മോഡി സന്ദർശിച്ചിട്ടുണ്ട്. സിംഗപ്പുർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദർശിച്ചിട്ടുണ്ട്.

2019 നവംബർ 13,14 തിയതികളിൽ ബ്രസീലിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുക്കാൻ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര.

Exit mobile version