പ്രതീക്ഷയോടെ രാജ്യം; കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

പൂനെ: ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് പുനഃരാരംഭിച്ചു. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 200 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.

വാക്‌സിന്‍ കുത്തിവെച്ച വൊളയന്റിര്‍മാരില്‍ ഒരാള്‍ക്ക് അപൂര്‍വരോഗം ബാധിച്ചതിനെ തുടര്‍ന്ന്
വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 15ഓടെയാണ് ഡിസിജിഐ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

Exit mobile version