മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. അഞ്ചുപേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നിരവധിപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് നഗരത്തില്‍ പട്ടേല്‍ കോമ്പൗണ്ടിനു സമീപം മൂന്ന് നില കെട്ടിടം തകര്‍ന്നത്. അതേസമയം തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്ന് 20ഓളം പേരെ പ്രദേശവാസികള്‍ രക്ഷിച്ചതായി പ്രാഥമികവിവരമുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version