സബ്‌സിഡി ട്രാന്‍സ്ഫര്‍ സ്‌കീമില്‍ മാറ്റം ഉണ്ടാകുമോ? പ്രതികരണവുമായി ഐഒസി

പഹല്‍ സ്‌കീം പ്രകാരമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി വിഹിതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്

ചെന്നൈ: വിലയിലുണ്ടായ മാറ്റം മൂലം സബ്‌സിഡി ട്രാന്‍സ്ഫര്‍ സ്‌കീമില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). എല്‍പിജി സബ്‌സിഡി വിതരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴുളള പോലെത്തന്നെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി നേരിട്ട് നിക്ഷേപിക്കുന്ന നിലവിലെ സബ്‌സിഡി ട്രാന്‍സ്ഫര്‍ സംവിധാനം അതേപടി തുടരുമെന്ന് ഐഒസി വ്യക്തമാക്കി.

പഹല്‍ സ്‌കീം പ്രകാരമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി വിഹിതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. എല്‍പിജിയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന് ആനുപാതികമായി സബ്‌സിഡി നല്‍കി ഗുണഭോക്താവിന് സഹായം നല്‍കുകയെന്നാണ് പഹല്‍ സ്‌കീമിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

നിലവില്‍ 23 കോടി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

Exit mobile version