കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 8000ത്തിലധികം പേര്‍ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8626 പേര്‍ക്കാണ്. ഇതില്‍ 3623 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബംഗളൂരുവിലാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 502982 ആയി ഉയര്‍ന്നു. 179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 7808 ആയി ഉയര്‍ന്നു. നിലവില്‍ 101129 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 394026 പേരാണ് രോഗമുക്തി നേടിയത്.


തമിഴ്‌നാട്ടില്‍ പുതുതായി 5488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 530908 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8685 ആയി ഉയര്‍ന്നു. നിലവില്‍ 46506 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8096 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 609558 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5244 ആയി ഉയര്‍ന്നു. നിലവില്‍ 84423 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version