ട്രെയിൻ ടിക്കറ്റ് നിരക്ക് ഇനി സ്വകാര്യ കമ്പനികൾക്ക് നിശ്ചയിക്കാം

train| big news live

ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവീസുകളിലെ ടിക്കറ്റ് നിരക്കുകൾ ഇനി അതത് കമ്പനികൾക്ക് നിശ്ചയിക്കാൻ അനുമതി നൽകുമെന്ന് കേന്ദ്രം. സർവീസ് ആരംഭിച്ചതിന് ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് വ്യക്തമാക്കി.

സ്വകാര്യകമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതേ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസുകളും സ്വകാര്യവിമാനങ്ങളും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് മുൻപ് ഇക്കാര്യം മനസിൽ വെയ്ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആൽസ്റ്റോം എസ്എ ബോംബാർഡിയർ, ജിഎംആർ ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ്, അദാനി എന്റർപ്രൈസ് ലിമിറ്റ് തുടങ്ങിയ കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നും യാദവ് വ്യക്തമാക്കി. സ്വകാര്യ റെയിൽവേ മേഖലയിൽ അടുത്ത അഞ്ച് വർഷം 7.5 ബില്ല്യൺ ഡോളർ നിക്ഷേപം ഇതിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്- വികെ യാദവ് പറഞ്ഞു.

Exit mobile version