കർണാടകയിലെ ബിജെപി എംപി കൊവിഡ് ബാധിച്ചു മരിച്ചു

ബംഗളൂരു: രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കർണാടകയിൽ ബിജെപി എംപി കൊവിഡ് ബാധിച്ചു മരിച്ചു. കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാഗം അശോക് ഗസ്തി (55)യാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

സെപ്റ്റംബർ രണ്ട് മുതൽ ഗസ്തി ബംഗളൂരുവിൽ കൊവിഡ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കർണാടകയിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ബിജെപി അശോക് ഗസ്തിക്കു നൽകിയത്. എന്നാൽ, രാജ്യ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോർച്ച മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

Exit mobile version