രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 97000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 83000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 97894 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5118254 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1132 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 83198 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1009976 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4025080 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23365 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1121221 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 474 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 30883 ആയി ഉയര്‍ന്നു. നിലവില്‍ 297125 ആക്ടീവ് കേസുകളാണ് ഉള്ളത്. ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4473 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 230269 ആയി ഉയര്‍ന്നു. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4839 ആയി ഉയര്‍ന്നു. നിലവില്‍ 30914 ആക്ടീവ് കേസുകളാണ് ഉള്ളത്

അതേസമയം ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8835 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 592760 ആയി ഉയര്‍ന്നു.വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5105 ആയി ഉയര്‍ന്നു. നിലവില്‍ 90279 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4977376 പേരാണ് രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9725 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 448990 ആയി ഉയര്‍ന്നു. 70 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 101626 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version