ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക്; കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്

ഹൈദരാബാദ്: ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8835 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 592760 ആയി ഉയര്‍ന്നു.


വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5105 ആയി ഉയര്‍ന്നു. നിലവില്‍ 90279 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4977376 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9725 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 448990 ആയി ഉയര്‍ന്നു. 70 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ 101626 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version