മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 23000ത്തിലധികം പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23365 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1121221 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 474 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 30883 ആയി ഉയര്‍ന്നു. നിലവില്‍ 297125 ആക്ടീവ് കേസുകളാണ് ഉള്ളത്.


ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4473 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 230269 ആയി ഉയര്‍ന്നു. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4839 ആയി ഉയര്‍ന്നു. നിലവില്‍ 30914 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ബംഗാളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3237 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 212383 ആയി ഉയര്‍ന്നു. 61 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 24147 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version