‘മീ ടൂ’ ആരോപണ വിധേയനായ മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു

ഹൈദരാബാദ്: മീ ടൂ പ്രചരണത്തിന്റെ ഭാഗമായി ലൈംഗിക ആരോപണം ഉയര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് എഡിറ്റര്‍ കെആര്‍ ശ്രീനിവാസാണ് രാജിവെച്ചത്. 2007ല്‍ ബാംഗ്ലൂര്‍ മിററില്‍ ജോലിചെയ്യുന്ന സമയത്ത് ശ്രീനിവാസ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക സന്ധ്യ രംഗത്ത് വന്നിരുന്നു.

അതിനുശേഷം പേരു വെളിപ്പെടുത്താത്ത ആറു സ്ത്രീകളും എഴുത്തുകാരിയായ വാണി സരസ്വതിയും ശ്രീനിവാസിനെതിരേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ശ്രീനിവാസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്വമേധയാ എടുത്ത തീരുമാനമാണോ രാജിയെന്ന കാര്യം വ്യക്തമല്ല.

Exit mobile version