മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 20000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 515 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20482 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1097856 ആയി ഉയര്‍ന്നു.


കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 515 പേരാണ്. ഇതോടെ മരണസംഖ്യ 30409 ആയി ഉയര്‍ന്നു. നിലവില്‍ 291797 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 775273 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3227 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 209146 ആയി ഉയര്‍ന്നു. 59 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4062 ആയി ഉയര്‍ന്നു. നിലവില്‍ 23942 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version