വാറണ്ടില്ലാതെ പരിശോധിക്കാം അറസ്റ്റും ചെയ്യാം; പുതിയ പോലീസ് സേനാ വിഭാഗം രൂപീകരിക്കാൻ ഒരുങ്ങി യോഗി സർക്കാർ

ലഖ്‌നൗ: ഇനി മുതൽ വാറണ്ടില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമുള്ള പുതിയ സേനാവിഭാഗം യുപിയിൽ രൂപീകരിക്കാൻ ഒരുങ്ങി യോഗി സർക്കാർ. കേന്ദ്ര പോലീസ് സേന സിഐഎസ്എഫിന് സമാനമായ സേനയെ ആണ് ഉത്തർപ്രദേശ് സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്തെ കോടതികൾ, വിമാനത്താവളങ്ങൾ, അധികാരസ്ഥാപനങ്ങൾ, മെട്രോ, ബാങ്ക്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണമാണ് ഉത്തർപ്രദേശ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്(യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തിന്റെ പ്രധാന ചുമതല.

യുപി പോലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസി(പ്രൊവിൻഷ്യൽ ആർമ്ഡ് കോൺസ്റ്റാബുലറി)യിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയായിരിക്കും പ്രാഥമിക ഘട്ടത്തിൽ യുപിഎസ്എസ്എഫ് പ്രവർത്തനസജ്ജമാകുന്നത്. 1,7,47,06 കോടി രൂപ ആദ്യ എട്ട് ബറ്റാലിയനുകൾക്കായി സർക്കാർ നീക്കിവെയ്ക്കും.

മജിസ്‌ട്രേറ്റിൽ നിന്നുള്ള മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങൾക്കുണ്ടായിരിക്കും. എന്നാൽ യുപിഎസ്എസ്എഫിന് നൽകിയിരിക്കുന്ന പ്രത്യേക അധികാരം ദുർവിനിയോഗത്തിനിടയാക്കുമെന്ന് വിവിധതലങ്ങളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്. വിമർശനത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version