രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 92000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 79000കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 92071 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4846428 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1136 പേരാണ് വൈറസ് ബാധമൂലം മരിച്ചത്, ഇതോടെ മരണസംഖ്യ 79722 ആയി ഉയര്‍ന്നു. നിലവില്‍ 986598 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3780108 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22543 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1060308 ആയി ഉയര്‍ന്നു. 416 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 290344 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 740061 പേരാണ് രോഗമുക്തി നേടിയത്.

ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3215 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 202708 ആയി ഉയര്‍ന്നു. 58 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3945 ആയി ഉയര്‍ന്നു. നിലവില്‍ 23624 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5693 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5,02,759 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 74 പേരാണ് വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 8381 ആയി ഉയര്‍ന്നു. നിലവില്‍ 47,012 പേരാണ് ചികിത്സയിലുള്ളത്. 4,47,366 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9894 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4,59,445 ആയി ഉയര്‍ന്നു. 104 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 99,203 പേരാണ് ചികിത്സയിലുള്ളത്. 3,53,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version