ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാജ്യത്തെ ഐഐടികളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ jeeadv.ac.in വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 17നകം അപേക്ഷിക്കണം. ഫീസ് അടക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 18 ആണ്.

ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പരീക്ഷയില്‍ നിര്‍ദിഷ്ട മാര്‍ക്ക് നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പൊതു റാങ്ക്‌ലിസ്റ്റില്‍ 90.3765335 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 70.2435518 ശതമാനവും ഒബിസിക്ക് 72.8887969 ശതമാനവും എസ്‌സിക്ക്50.1760245 ശതമാനവും എസ്ടി വിഭാഗത്തിന് 39.0696101 ശതമാനവുമാണ് കട്ട്ഓഫ് മാര്‍ക്ക്. സെപ്റ്റംബര്‍ 27നാണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂറാണ് ഓരോ വിഷയങ്ങള്‍ക്കും പരീക്ഷാസമയം. ഒക്‌ടോബര്‍ അഞ്ചിന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.

Exit mobile version