രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 94000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 78000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 94372 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4754357 ആയി ഉയര്‍ന്നു. 1114 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 ആക്ടീവ് കേസുകളാണ് ഉള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 3702596 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22084 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1037765 ആയി ഉയര്‍ന്നു. 391 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 279768 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 728512 പേരാണ് രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4321 പേര്‍ക്കാണ്. ഇതോടെ വൈസ് ബാധിതരുടെ എണ്ണം 214069 ആയി ഉയര്‍ന്നു.

തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5495 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 497066 ആയി ഉയര്‍ന്നു. 76 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 8307 ആയി ഉയര്‍ന്നു. നിലവില്‍ 47110 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 441649 പേരാണ് രോഗമുക്തി നേടിയത്.

കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9140 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 449551 ആയി ഉയര്‍ന്നു. 94 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 97815 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 344556 പേരാണ് രോഗമുക്തി നേടിയത്. അതേസമയം ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9901 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 557587 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 4846 പേരാണ് മരിച്ചത്. നിലവില്‍ 95733 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version