‘കൊവിഡിന് എതിരെയുള്ള മോഡി സര്‍ക്കാരിന്റെ മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചു’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എംപി. കൊവിഡിന് എതിരെയുള്ള മോഡി സര്‍ക്കാരിന്റെ മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇത് നയിച്ചതെന്നും കോടികണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കൊവിഡിന് എതിരെയുള്ള മോഡി സര്‍ക്കാരിന്റെ മികച്ച ആസൂത്രണത്തോടെയുള്ള പോരാട്ടം രാജ്യത്തെ പടുകുഴിയില്‍ എത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി 24 ശതമാനം ജിഡിപിയുടെ താഴ്ച, 12 കോടി തൊഴില്‍ നഷ്ടം, 15.5 ലക്ഷം കോടിയുടെ അധിക സമ്മര്‍ദ്ദ വായ്പകള്‍, ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും മരണവും. എന്നാല്‍ കേന്ദ്ര സര്‍ക്കാരും മാധ്യമങ്ങളും എല്ലാം സുഖപ്പെട്ടു എന്നുപറയുന്നു’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

Exit mobile version