‘കെട്ടിടം പുതുക്കി പണിയാന്‍ പണമില്ല, ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഞാന്‍ ജോലി ചെയ്യും’; കങ്കണ

മുംബൈ: ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഭാഗികമായി പൊളിച്ച തന്റെ ഓഫീസ് കെട്ടിടം പുതുക്കി പണിയാന്‍ പണമില്ലെന്നും താന്‍ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജോലി ചെയ്യുമെന്നും നടി കങ്കണ. ട്വിറ്ററിലൂടെയാണ് താന്‍ കെട്ടിടം പുതുക്കി പണിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കങ്കണ വ്യക്തമാക്കിയത്. മുംബൈ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്‌തെങ്കിലും ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്ന അവസ്ഥയിലാണ് കങ്കണയുടെ ഓഫീസിപ്പോള്‍.

‘ജനുവരി 15 നാണ് എന്റെ ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ നമ്മളെ പിടികൂടി. നിങ്ങളില്‍ പലരെയും പോലെ തന്നെ അതിന് ശേഷം ഞാന്‍ ജോലി ചെയ്തിരുന്നില്ല. കെട്ടിടം പുതുക്കി പണിയാന്‍ പണമില്ല, ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ഞാന്‍ ജോലി ചെയ്യും. ഈ ലോകത്ത് പറന്നുയരാന്‍ ധൈര്യപ്പെടുന്ന ഒരു സ്ത്രീയുടെ ഇച്ഛയുടെ പ്രതീകമായാണ് ആ ഓഫീസ് നശിപ്പിക്കപ്പെട്ടത്’ എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. കങ്കണ v/s ഉദ്ദവ് എന്ന ഹാഷ്ടാഗോടെയാണ് കങ്കണയുടെ ട്വീറ്റ്.

കെട്ടിടം നിര്‍മ്മിച്ചത് അനധികൃതമായെന്ന് പറഞ്ഞാണ് ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ ഓഫാസ് കെട്ടിടം പൊളിച്ചത്.

Exit mobile version