നടി സഞ്ജന ഗല്‍റാണിയുടെ ബംഗളൂരുവിലെ വീട്ടില്‍ റെയ്ഡ്

ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. പോലീസ് സംഘം ഇന്ന് രാവിലെയാണ് സേര്‍ച് വാറണ്ടുമായി താരത്തിന്റെ ബംഗളൂരുവിലെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം സഞ്ജനയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Exit mobile version