ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയുടെ തലയിലേയ്ക്ക് ടിവി മറിഞ്ഞു വീണു; ദാരുണ മരണം, ‘അപകടമുണ്ടാക്കിയത്’ പൂച്ച!

ചെന്നൈ: ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയുടെ തലയിലേയ്ക്ക് ടിവി മറിഞ്ഞ് വീണ് ദാരുണാന്ത്യം. ചെന്നൈയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മധര്‍ മൊയ്ദീന്‍ – രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണു മരിച്ചത്.

പ്രതീകാത്മക ചിത്രം

ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടിവി മറഞ്ഞ് കുഞ്ഞിന്റെ തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കിലുപാക്കിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version