ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലേറും; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ഒഡീഷയില്‍ ഉടന്‍ അധികാരത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഒഡീഷ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കവെയാണ് നദ്ദ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സ്ഥിരതയുണ്ടെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2019 ആയപ്പോഴേക്കും അത് 32 ശതമാനമായി ഉയര്‍ന്നുവെന്നും നദ്ദ പറഞ്ഞു.

അതേസമയം ഒഡീഷയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വളരെ വലിയ പുരോഗതിയുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കോടി വോട്ടുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നദ്ദ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒഡീഷയിലെ ബിജെപി പ്രവര്‍ത്തകര്‍ ഏഴ് ലക്ഷത്തോളം റേഷന്‍ കിറ്റുകള്‍, 60,000 സാനിറ്റൈസറുകള്‍, 5.5 ലക്ഷം മാസ്‌കുകള്‍, ഫുഡ് പാക്കറ്റുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഇതെല്ലാം ബിജെപിയെ ജനങ്ങളോട് അടുപ്പിക്കുന്നുണ്ടെന്നും നദ്ദ അവകാശപ്പെട്ടു.

Exit mobile version