രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83000ത്തിലധികം പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1096 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 83341 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3936748 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത് 1096 പേരാണ്. ഇതോടെ മരണസംഖ്യ 68472 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 831124 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3037152 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18105 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 843844 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 25586 ആയി ഉയര്‍ന്നു. നിലവില്‍ 205428 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 612484 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8865 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 370206 ആയി ഉയര്‍ന്നു. 104 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 6054 ആയി ഉയര്‍ന്നു. നിലവില്‍ 96098 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version