രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 69000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 65000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 69921 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3691167 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 65288 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 785996 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2839883 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6495 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 342423 ആയി ഉയര്‍ന്നു. 113 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5702 ആയി ഉയര്‍ന്നു. 249467 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

തമിഴ്നാട്ടില്‍ പുതുതായി 5956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 6008 പേരാണ് രോഗമുക്തി നേടിയത്. 91 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ ഇതുവരെ 428041 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് 7322 പേരാണ്. ആന്ധ്രയില്‍ 10000ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 85 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 100276 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 330526 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version