കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. സെപ്തംബര്‍ 15നകം പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നൂ വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നും കോടതി.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്.

മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി കോടതി പുറപ്പെടുവിച്ചത്. അതേസമയം പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചത്.

Exit mobile version