‘നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്, അല്ലാതെ കളിപ്പാട്ട ചര്‍ച്ചയ്ക്കല്ല’; മോഡിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇപ്പോള്‍ വേണ്ടത് കളിപ്പാട്ട ചര്‍ച്ച അല്ലെന്നും മറിച്ച് നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണെന്നും രാഹുല്‍ ഗാന്ധി എംപി. ഇന്നത്തെ മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.

‘നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്. എന്നാല്‍ പ്രധാനമന്ത്രി ചെയ്തത് കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

ലോകത്ത് എല്ലായിടത്തേക്കും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ട്. കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നുമാണ് മോഡി മന്‍കി ബാത്തില്‍ പറഞ്ഞത്.

Exit mobile version