‘ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്; ഹിന്ദി വിവാദത്തില്‍ കേന്ദ്രത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: ഹിന്ദി വിവാദത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന് എന്തെങ്കിലും മര്യാദ ഉണ്ടെങ്കില്‍ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരാനായ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഹിന്ദി ഭാഷ അറിയാത്തവര്‍ വെബിനാറില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന് കേന്ദ്രസര്‍ക്കാര്‍ വകുപ്പിലുള്ള ഒരു സെക്രട്ടറി പറയുന്നത് വിചിത്രമായ സംഭവമാണ്. സര്‍ക്കാരിന് എന്തെങ്കിലും മര്യാദ ഉണ്ടെങ്കില്‍ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരാനായ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണം. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ്(ടുകഡെ ടുകഡെ) ഇപ്പോള്‍ അധികാരത്തിലുള്ളത്’ എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിയും രംഗത്ത് എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രകൃതി ചികിത്സാ, യോഗ ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തു പോവാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കനിമൊഴിയുടെ പ്രതികരണം.

Exit mobile version