രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 69000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 945 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 69878 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2975702 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 945 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 55794 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 697330 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2222578 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,161 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,57,450 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 339 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 21,698 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 11,749 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,70,873 ആയി. നിലവില്‍ 1,64,562 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,571 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,64,546 ആയി ഉയര്‍ന്നു. 93 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4522 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 6,561 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 83066 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,995 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 367430 ആയി ഉയര്‍ന്നു. 101 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 6340 ആയി ഉയര്‍ന്നു. നിലവില്‍ 53,413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3,07,677 പേര്‍ രോഗമുക്തി നേടിയെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ വൈറസ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കര്‍ണാടകയും.

Exit mobile version