ഇന്ത്യക്കാര്‍ക്ക് ആദ്യം ലഭ്യമാകുന്നത് ഓക്‌സ്ഫഡിന്റെ വാക്‌സിനാകാം, പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: കോവിഡ് രാജ്യമാകെ വ്യാപിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത ഒന്നടങ്കം. ഇന്ത്യക്കാര്‍ക്ക് ആദ്യം ലഭ്യമാകുന്നത് ഓക്‌സ്ഫഡിന്റെ വാക്‌സിനായിരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ADZ-1222 എന്ന വാക്‌സിനായിരിക്കും ഇന്ത്യയില്‍ ആദ്യം ലഭ്യമാവുക. 2020 അവസാനത്തോടെ ഈ വാക്‌സിന്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമായേക്കാമെന്ന് കരുതുന്നു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്‌സിനും ആഴ്ചകളുടെ വ്യത്യാസത്തില്‍ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ ഇന്ത്യയിലെ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ADZ-1222 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുകയാണ്. തിരഞ്ഞെടുത്ത 17 നഗരങ്ങളിലെ 1600ഓളം വോളന്റിയര്മാരിലാണ് പരീക്ഷണം നടക്കുക.

തദ്ദേശീയമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സൈഡസ് കാഡിലയുടെ സൈകോവ് ഡിയും മനുഷ്യരിലെ പ്രാഥമിക ഘട്ട പരീക്ഷണത്തിലാണ്. ഓക്‌സ്ഫഡ് വാക്‌സീന്‍ യുകെയില്‍ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അനുകൂല ഫലം നേടിയിട്ടുണ്ട്.

Exit mobile version