രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 68000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 54000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 68898 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2905824 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 983 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 54849 ആയി ഉയര്‍ന്നു. നിലവില്‍ 692028 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2158947 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,492 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,43,289 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 326 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 12,243 പേര്‍ രോഗമുക്തി നേടി. 1,62,491 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,59,124 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 21,359 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5986 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3,61435 ആയി ഉയര്‍ന്നു. 116 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6239 ആി ഉയര്‍ന്നു. അതേസമയം കര്‍ണാടകയില്‍ പുതുതായി 7385 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,56,975 ആയി ഉയര്‍ന്നു. 102 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4429 ആയി. 6231 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 82,149 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Exit mobile version