വീട്ടിലെ ചായ്പ്പില്‍ പുള്ളിപ്പുലിയും നാല് കുഞ്ഞുങ്ങളും; അമ്പരന്ന് വീട്ടുകാര്‍, വീഡിയോ

ഇഗത്പുരി: വീട്ടിലെ ചായ്പ്പില്‍ പുള്ളിപ്പുലിയെയും നാല് കുഞ്ഞുങ്ങളെയും കണ്ട അമ്പരപ്പിലാണ് മഹാരാഷ്ട്രയിലെ നാസികിലെ ഒരു ഗ്രാമത്തിലെ കുടുംബം. നാസിക്കിന് സമീപമുള്ള ഇഗത്പുരിയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ചയാണ് വനംവകുപ്പ് പുള്ളിപ്പുലിയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയത്.

കുഞ്ഞുങ്ങളും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ പുള്ളിപ്പുലിയെ ഇവിടെ നിന്ന് മാറ്റുകയെന്നത് ശ്രമകരമായ ഒന്നാണെന്ന് വനംവകുപ്പ് പ്രതികരിക്കുന്നു. പുള്ളിപ്പുലി കുഞ്ഞുങ്ങളെ സ്വയം മാറ്റിയ ശേഷം മാത്രം രക്ഷാ പ്രവര്‍ത്തനം നടത്താനാകൂവെന്ന് ആരോഗ്യ വകുപ്പും പ്രതികരിച്ചു.

അതേസമയം, കുഞ്ഞുങ്ങള്‍ ആരോഗ്യവാന്മാരാണെന്ന് വനംവകുപ്പ് വിശദമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവച്ച ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

Exit mobile version