16-ാമത്തെ പ്രസവം; യുവതിയും കുഞ്ഞും മരണപ്പെട്ടു

ഭോപ്പാല്‍: 16-ാമത്തെ പ്രസവത്തില്‍ യുവതിയും കുഞ്ഞും മരണപ്പെട്ടു. സുഖ്റാണി അഹിര്‍വാര്‍ എന്ന 45കാരിയാണ് തന്റെ 16-ാമത്തെ പ്രസവത്തോടെ മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം.

ദമോ ജില്ലയിലെ പടാജ്ഹിര്‍ സ്വദേശിനിയാണ് യുവതി. ശനിയാഴ്ചയാണ് ഇവര്‍ തന്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കല്ലോ ഭായി വിശ്വകര്‍മയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പ്രസവത്തിന് പിന്നാലെ യുവതിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില മോശമായി.

ഉടന്‍ തന്നെ സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദിയും സംഭവം സ്ഥിരീകരിച്ചു. സുഖ്റാണി അഹിര്‍വാര്‍ ജന്മം നല്‍കിയ പതിനഞ്ച് കുഞ്ഞുങ്ങളില്‍ ഏഴ് പേര്‍ നേരത്തേ മരണപ്പെട്ടിരുന്നു.

Exit mobile version