എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചെന്നൈ: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി. എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. പ്രമേഹസംബന്ധമായ അസുഖങ്ങളുള്ളതാണ് ആരോഗ്യനില മോശമാക്കുന്നത്. ശ്വസനസഹായിയുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴും ശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ തന്നെ തന്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് അന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ചെന്നൈ എംജിഎം മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് എസ്പിബി ഇപ്പോള്‍.

Exit mobile version