നീറ്റ്, ജെഇഇ പരീക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടത്തണം; മാറ്റിവെക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. നീറ്റ്, ജെഇഇ പരീക്ഷകൾ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

കൊവിഡ് ചിലപ്പോൾ ഒരുവർഷം കൂടി തുടർന്നേക്കാം. അങ്ങനെ വന്നാൽ അതുവരെ കാത്തിരിക്കാനാണോ ഹർജിക്കാരുടെ തീരുമാനമെന്ന് അരുൺ മിശ്ര ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പരാമർശിച്ചു.

കൊവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ മെയിൻ പ്രവേശനപരീക്ഷകൾ നീട്ടിയിരുന്നു. മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയുമാണു നീട്ടിയത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.

Exit mobile version