സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയില്ല; ഉത്തര്‍പ്രദേശില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: സാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. പതാക ഉയര്‍ത്തിയിട്ടില്ലെന്ന വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ ഹരിശ്ചന്ദ്രനാഥ് അറിയിച്ചു.

പതാക ഉയര്‍ത്താത്തതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ക്ക് ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനാധ്യപകന്‍ മനോജ് അഹിര്‍വാറിനെയും അധ്യാപിക ഗംഗാ പൂജയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ജാസ്പുര, കാമാസിന്‍ ബ്ലോക്ക് ഡിവിഷന്‍ ഓഫീസറോട് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

Exit mobile version