രാജസ്ഥാൻ ചീഫ് ജസ്റ്റിസിന് കൊവിഡ്; സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തും

ജയ്പൂർ: രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്ദിക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ഏറ്റവും വേഗത്തിൽ രോഗമുക്തനായി തിരിച്ചുവരട്ടെയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആശംസിച്ചു.

അതേസമയം, ശനിയാഴ്ച കോടതിയിൽ നടന്ന സ്വതന്ത്രദിനാഘോഷ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് പങ്കെടുത്തിരുന്നു. ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും നൂറോളം അഭിഭാഷകരും ഉൾപ്പടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി രാജസ്ഥാൻ ബാർ ഓഫീസിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതിയിലെ നാലു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനോടകം 58, 900 കൊവിഡ് കേസുകൾ റിപോർട്ട് ചെയ്ത സംസ്ഥാനത്ത് 846 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

Exit mobile version