മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 12608 പേര്‍ക്ക്; കര്‍ണാടകയില്‍ 7,908 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12608 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 572734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19427 ആയി ഉയര്‍ന്നു.അതേസമയം കഴിഞ്ഞ ദിവസം 10484 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 401442 ആയി ഉയര്‍ന്നു. നിലവില്‍ 151555 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം മുംബൈയിലെ ധാരാവിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2658 പേര്‍ക്കാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2312 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രിവിട്ടു. 87 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍.

കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7908 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 211108 ആയി ഉയര്‍ന്നു. 104 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3717 ആയി.

Exit mobile version