അണ്‍ലോക്ക് മൂന്നാം ഘട്ടം; ജിമ്മുകളും യോഗ സെന്ററുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, തീവ്ര നിയന്ത്രിത മേഖല അടഞ്ഞു തന്നെ

ന്യൂഡല്‍ഹി: അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിമ്മുകളും യോഗ സെന്ററുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്രം പുറത്തിക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.

തീവ്ര നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്താനുമതിയില്ല, അടഞ്ഞു തന്നെ കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താന്‍. ഉപകരണങ്ങളും ഇത് അനുസരിച്ച് സ്ഥാപിക്കണം.

കൂടാതെ തിരക്ക് ഒഴിവാക്കാന്‍ പരിശീലനത്തിന് എത്തുന്നവര്‍ക്കായി ഷിഫറ്റ് സമ്പ്രാദയം നടപ്പാക്കണം. സ്ഥാപനത്തിനകവും ഉപകരണങ്ങളും അണിവിമുക്തമാക്കണം. ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും ആരോഗ്യസേതു ആപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം പരിശീലനസമയത്ത് മുഖാവരണം നിര്‍ബന്ധമല്ല.. ഇങ്ങനെ നീളുന്നു നിബന്ധനങ്ങള്‍.

Exit mobile version