രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യ പൂജാരി ക്വാറന്റൈനില്‍

ലഖ്നൗ: രാമക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനാരിക്കെയാണ് പൂജാരിക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തില്‍ പോയി. രാമക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ അയോധ്യയിലെത്താനിരിക്കെ ഒരു പൂജാരിക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രേം കുമാര്‍ തിവാരിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്യുന്ന പുരോഹിതര്‍ ആരും ഭൂമി പൂജ ചടങ്ങില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രേം കുമാര്‍ തിവാരിയുടെ പരിശോധനഫാലം പോസിറ്റീവായത് ആശങ്കപ്പെടുത്തുന്നുവെന്ന് മുഖ്യപൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.

Exit mobile version