കൊവിഡ് 19; വൈറസ് ബാധമൂലം ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി മരിച്ചു

ലക്‌നൗ: കൊവിഡ് 19 വൈറസ് ബാധമൂലം ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. 62 വയസായിരുന്നു.

കഴിഞ്ഞ മാസം 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ ലക്‌നൗവില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് മന്ത്രിയുടെ നില വഷളാവുകയായിരുന്നു. മന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.


അതേസമയം കമലാ റാണിയുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവര്‍ത്തകയുമായിരുന്നു കമലാ റാണിയെന്നാണ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞത്. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇന്ന് നിശ്ചയിച്ചിരുന്ന യാത്രയും മുഖ്യമന്ത്രി മാറ്റിവെച്ചു.

Exit mobile version