മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 322 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം പുതുതായി 1059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 431719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 322 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതില്‍ 45 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 15316 ആയി ഉയര്‍ന്നു. ഇതുവരെ 266883 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 149214 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതില്‍ 46345 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുനെയിലാണ്.

അതേസമയം ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 2589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 72777 ആയി ഉയര്‍ന്നു. 48 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1629 ആയി ഉയര്‍ന്നു. നിലവില്‍ 50517 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version