കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 75 മരണം

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5324 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 101465 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1953 ആയി. നിലവില്‍ 61819 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 6993 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 220716 ആയി. 77 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ദിവസം 5723 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 54896 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version